കഥ അവസാനിപ്പിക്കുന്നില്ല ചിലവര്‍ , തുടരുകയാന്നവ അവരുടെ കെട്ടു കഥകള്‍ ...അതാണിവിടെ സത്യന്‍ അന്തിക്കാടെന്ന വലിയ (ചെറിയ) സംവിധായകന്‍ ഒരുക്കിയത് "കഥ തുടരുന്നു" എന്ന പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് കെട്ടടങ്ങിയ ഒരു പ്രണയ മതം മാറ്റം ഈ കഥയിലുടനീളം കാണാം,അന്ന് ആര്‍ എസ് എസ് എന്ന ഭൂരിപക്ഷ പൊതുബോധം സൃഷ്ട്ടിചെടുത്ത കുറെ വര്‍ഗീയ ചിന്തകളും ആയിട്ടാണ് ഇവിടെ സംവിധായകന്‍ കഥ,തിരക്കഥ,സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.പക്ഷെ നായകന്‍ ഷാനവാസ് നായികയെ ഒരു മതം മാറ്റത്തിനു പ്രേരിപ്പിക്കുന്നതൊന്നും ഇവിടെ കാണാന്‍ കഴിയില്ല പകരം നായകന്റെ കൊലയ്ക്കു ശേഷം (ആര്‍ എസ് എസ് കാരന്‍ ആണ് സാധാരണ ആ പണി എടുക്കുക , ചിത്രത്തില്‍ അത് വാടക ഗുണ്ടകളാണ് ) നായകന്റെ വീട്ടുകാര്‍ ആണ് നായികയെയും കുട്ടിയേയും മതം മാറ്റാന്‍ നടക്കുന്നത് എന്നതാണ് ഇതിവൃത്തം, യാതൊരു വിധ ദയയുമില്ലാത്ത ആ കുടുംബക്കാര്‍ കടന്നു വരുമ്പോള്‍ അത് വരെ പ്രേക്ഷകന്‍ പ്രതീക്ഷിച്ചിരുന്ന സത്യന്‍ അന്തിക്കാടിന്റെ മതേതരത്വം അവിടെ ഉപേക്ഷിക്കേണ്ടി വന്നു കാരണം അത് ചെന്നെത്തിയത് മുസ്ലിം സമുദായം ഇങ്ങനെയൊക്കെ ആണ് എന്നു വരുത്തി തീര്‍ത്ത നിലയിലാണ്. ഒപ്പം മുസ്ലിം യുവാക്കളുടെ ഒപ്പം ജീവിതം തുടങ്ങുന്ന നമ്പിയാര്‍ യുവതിമാര്‍ക്ക് (അമുസ്ലിം യുവതികള്‍ക്ക് ) വേദനകള്‍ മാത്രമേ ഉണ്ടായിരിക്കു എന്ന സന്ദേശവും ചിത്രം നല്‍കുന്നുണ്ട്.അവസാനം രക്ഷക്കെത്തുന്നതോ ഹിന്ദു സമുദായം മാത്രം ഉള്ള ചേരിക്കാര്‍ , ആ ചേരിയില്‍ നിന്ന് മാമുക്കോയയെ എങ്കിലും ഒരു മുസ്ലിം കഥാപാത്രം ആക്കാമായിരുന്നു ഒന്ന് ബാലന്സ് ചെയ്യാന്‍. സാരമില്ല മുസ്ലിം വിരുദ്ധ സിനിമകളിലേക്കു ഒന്ന് കൂടി ...അത്രയേ ഇതിന്റെ വിലയുള്ളൂ.
വാല്‍ക്കഷ്ണം : പ്രേമിക്കുന്നവന് കണ്ണും വേണം മൂക്കും വേണം എന്നു ആണ് പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നത്.ഇനി അതില്ലാത്തവന്‍ ആ പണിക്കു പോകണ്ട.