മനസ്സില്‍ ചെറിയ തണുപ്പുള്ളതു പോലെ
പറയാനുള്ളതൊക്കെ പറഞ്ഞു തീര്‍ത്തു
എല്ലാവരോടും , പക്ഷെ മറുപടി
അതില്‍ എനിക്ക് ഭയമില്ല !
അതില്‍ ഉപരി മനസ്സില്‍ ഉള്ളത് എല്ലാം
പറഞ്ഞു തീര്‍ത്തത് കൊണ്ടുള്ള സന്തോഷം
ഒപ്പം ഇന്ന് പുറത്തു നല്ല മഴയുണ്ട്
ആ മഴയത്ത് വരുന്ന സുഗന്ധം
പക്ഷെ ഇവിടെ കത്തിച്ചു വച്ച
ചന്ദന തിരി ഇല്ലാതാക്കി
എന്നാണ് എനിക്ക് തോന്നുന്നത്
ആ സുഗന്ധം മരണത്തിന്റെ ഓര്‍മ്മകള്‍
ആണ് തരുന്നത് 'മരിച്ച വീട് പോലെ '
പക്ഷെ ഈ മനസ്സ് മരിക്കാന്‍
ഞാന്‍ അനുവദിക്കില്ല , അതിനാലാണ്
ഞാന്‍ മൊബൈല്‍ സംഗീതം
'ഖല്‍ബിലെ തീ ' ആക്കി മാറ്റിയത്
ആ തീ നിലനില്ക്കാന് ഞാന്‍
ആഗ്രഹിക്കുന്നു , ഈ മഴ അതിനുള്ള
ഒരു ആവേശമാണ്,
ഒരു പ്രചോദനം ആണ്
മനസ്സിലെ നൊമ്പരത്തി പൂവുകള്‍
ഒന്നും തന്നെ വാടാതെ സൂക്ഷിക്കാന്‍
ഈ എഴുതിയത് വളരെ
ആശ്വാസം തരുന്ന പോലെ .....
ഒരിക്കല്‍ കൂടി ഈ ആശ്വാസത്തെ ഒന്ന്
ആശ്വസിച്ചോട്ടെ എന്റെ മനസേ ....