പ്രവാസ ജീവിതം അവസാനിപ്പിച്ചപ്പോള്‍
വീണ്ടും
മഴക്കായ്
----
ആ കുട മറക്കാന്‍ കഴിയില്ല
അതില്‍ കയറാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന്
ആഗ്രഹിച്ച നിമിഷങ്ങളും
കയറിയ നിമിഷങ്ങളിലും
മനം തുറന്ന നിമിഷങ്ങളിലും
പക്ഷെ നീ നിന്നെ ബാക്കിയാക്കി
മറഞ്ഞു പോയി
ഞാന്‍ ഇപ്പോഴും ജീവിക്കുന്നു
മഴയത്ത് പൂത്തുലഞ്ഞ ആ നീര്‍മാതളമാണ്
സര്‍വകലാശാല വരാന്തകളില്‍ നിന്ന് അകലേക്ക്
നോക്കി നിന്നപ്പോള്‍ കണ്ടത്
പത്താം തരം സ്കൂളിന്റെ
ഗോവണി പടികളില്‍ നിന്ന്
നോക്കിയപ്പോഴും കണ്ടത്
ആ പ്രണയ മഴയാണ്
നദികളും കായലുകളും
നിന്റെ പ്രണയത്തില്‍ നിറഞ്ഞു തുളുമ്പാന്‍
വെമ്പുന്നത് ഞാന്‍ കണ്ടിരുന്നു
നിന്റെ രാക്ഷസ രൂപവും
ഞാന്‍ കാണാതിരുന്നില്ല
എന്നാലും എന്റെ ഇഷ്ടം
ആ മഴയത്ത്
ആ കുടയില്‍
നിന്നെ നോക്കി നടക്കുന്നതാണ്
വേദം പഠിക്കുന്നിടത്തും
ഭേദം പഠിക്കുന്നിടത്തും
ഞാന്‍ അത് കാണാന്‍ ആഗ്രഹിച്ചിരുന്നു.
ഇപ്പോള്‍ അത് ജീവിതത്തില്‍
തിമിര്‍ത്തു പെയ്യുകയാണ്
ആ പ്രണയ മഴ.
'നീ ഹിമമഴയായ്
ഏതോ മഴയില്‍ '
അങ്ങനെ മഴയെ കുറിച്ച് പാട്ടുകളും
തകര്‍ക്കുകയാണ്
ഞാന്‍ അറിയാത്ത ഏത് വരികള്‍
ആണ് മഴയേ നിനക്കുള്ളത്
ഞാന്‍ അറിയാത്ത എന്ത് പ്രണയമാണ്
നീ ഉള്ളില്‍ കൊണ്ട് നടക്കുന്നത്
വീണ്ടും
മഴക്കായ്
----
ആ കുട മറക്കാന്‍ കഴിയില്ല
അതില്‍ കയറാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന്
ആഗ്രഹിച്ച നിമിഷങ്ങളും
കയറിയ നിമിഷങ്ങളിലും
മനം തുറന്ന നിമിഷങ്ങളിലും
പക്ഷെ നീ നിന്നെ ബാക്കിയാക്കി
മറഞ്ഞു പോയി
ഞാന്‍ ഇപ്പോഴും ജീവിക്കുന്നു
മഴയത്ത് പൂത്തുലഞ്ഞ ആ നീര്‍മാതളമാണ്
സര്‍വകലാശാല വരാന്തകളില്‍ നിന്ന് അകലേക്ക്
നോക്കി നിന്നപ്പോള്‍ കണ്ടത്
പത്താം തരം സ്കൂളിന്റെ
ഗോവണി പടികളില്‍ നിന്ന്
നോക്കിയപ്പോഴും കണ്ടത്
ആ പ്രണയ മഴയാണ്
നദികളും കായലുകളും
നിന്റെ പ്രണയത്തില്‍ നിറഞ്ഞു തുളുമ്പാന്‍
വെമ്പുന്നത് ഞാന്‍ കണ്ടിരുന്നു
നിന്റെ രാക്ഷസ രൂപവും
ഞാന്‍ കാണാതിരുന്നില്ല
എന്നാലും എന്റെ ഇഷ്ടം
ആ മഴയത്ത്
ആ കുടയില്‍
നിന്നെ നോക്കി നടക്കുന്നതാണ്
വേദം പഠിക്കുന്നിടത്തും
ഭേദം പഠിക്കുന്നിടത്തും
ഞാന്‍ അത് കാണാന്‍ ആഗ്രഹിച്ചിരുന്നു.
ഇപ്പോള്‍ അത് ജീവിതത്തില്‍
തിമിര്‍ത്തു പെയ്യുകയാണ്
ആ പ്രണയ മഴ.
'നീ ഹിമമഴയായ്
ഏതോ മഴയില്‍ '
അങ്ങനെ മഴയെ കുറിച്ച് പാട്ടുകളും
തകര്‍ക്കുകയാണ്
ഞാന്‍ അറിയാത്ത ഏത് വരികള്‍
ആണ് മഴയേ നിനക്കുള്ളത്
ഞാന്‍ അറിയാത്ത എന്ത് പ്രണയമാണ്
നീ ഉള്ളില്‍ കൊണ്ട് നടക്കുന്നത്