വീണ്ടും മഴക്കായ്

പ്രവാസ ജീവിതം അവസാനിപ്പിച്ചപ്പോള്‍
വീണ്ടും
മഴക്കായ്
----
ആ കുട മറക്കാന്‍ കഴിയില്ല
അതില്‍ കയറാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍  എന്ന്
ആഗ്രഹിച്ച  നിമിഷങ്ങളും

കയറിയ നിമിഷങ്ങളിലും
മനം തുറന്ന നിമിഷങ്ങളിലും
പക്ഷെ നീ നിന്നെ ബാക്കിയാക്കി
മറഞ്ഞു പോയി
ഞാന്‍ ഇപ്പോഴും ജീവിക്കുന്നു

മഴയത്ത് പൂത്തുലഞ്ഞ ആ നീര്‍മാതളമാണ്
സര്‍വകലാശാല  വരാന്തകളില്‍  നിന്ന് അകലേക്ക്
നോക്കി  നിന്നപ്പോള്‍ കണ്ടത്

പത്താം തരം സ്കൂളിന്റെ
ഗോവണി പടികളില്‍ നിന്ന്
നോക്കിയപ്പോഴും  കണ്ടത്
ആ പ്രണയ മഴയാണ്

നദികളും കായലുകളും
നിന്റെ പ്രണയത്തില്‍ നിറഞ്ഞു തുളുമ്പാന്‍
വെമ്പുന്നത് ഞാന്‍ കണ്ടിരുന്നു
 നിന്റെ രാക്ഷസ രൂപവും
ഞാന്‍ കാണാതിരുന്നില്ല

എന്നാലും എന്റെ  ഇഷ്ടം
ആ മഴയത്ത്
ആ കുടയില്‍
നിന്നെ നോക്കി നടക്കുന്നതാണ്

വേദം  പഠിക്കുന്നിടത്തും
ഭേദം  പഠിക്കുന്നിടത്തും
ഞാന്‍ അത് കാണാന്‍ ആഗ്രഹിച്ചിരുന്നു.

ഇപ്പോള്‍ അത് ജീവിതത്തില്‍
തിമിര്‍ത്തു പെയ്യുകയാണ്
ആ പ്രണയ മഴ.

'നീ ഹിമമഴയായ്
ഏതോ മഴയില്‍ '

അങ്ങനെ മഴയെ കുറിച്ച് പാട്ടുകളും 
തകര്‍ക്കുകയാണ്
ഞാന്‍ അറിയാത്ത  ഏത് വരികള്‍
ആണ് മഴയേ നിനക്കുള്ളത്
ഞാന്‍ അറിയാത്ത എന്ത് പ്രണയമാണ്
നീ  ഉള്ളില്‍ കൊണ്ട് നടക്കുന്നത്


No comments:

Post a Comment