കുട്ടികള്‍

ക്ലാസ്സ്‌ റൂമില്‍ നിറയെ കുട്ടികള്‍
അവരെല്ലാം പരസ്പരം നോക്കി പറഞ്ഞു , എന്തിനാണ് നമ്മള്‍
ഇവിടെ വന്നത് പഠിക്കാനാണോ ?
ജീവിതമോ അതെന്താ ?
മരണമോ അതെന്താ ?
എന്തിനാ പഠിക്കുന്നത് ?
ഡാ നമുക്ക് ഒരു പുക വിട്ടാലോ
ഉച്ചയൂണ് കഴിയുമ്പോള്‍
എന്തിനാ ക്ലാസ്സില്‍ ഇരുന്നിട്ട്
ബോറടിക്കുന്നെടാ
നീ വരുന്നോ , ഇല്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് പോകും
എനിക്ക് വയ്യ ഈ ടീച്ചറിന്റെ മോന്ത കാണാന്‍
ഇന്നവള്‍ വന്നില്ലല്ലോട , നമ്മള്‍ സ്ഥിരം
കാണുന്ന സുന്ദരി കുട്ടി
സാറിന്റെ അടി കൊള്ളണ്ട വെറുതെ
അവള്‍ സാറിനോട് പറയുമെന്നാ പറഞ്ഞേക്കുന്നത്
അതുമല്ല ആ ഒമ്പതില്‍ പഠിക്കുന്ന
ചേട്ടന്‍ അവളുടെ പുറകെ നടക്കുകയാണെന്നാണ് കേട്ടത്
എനിക്ക് ആരെ പേടിയില്ല
കോമ്പസ് വച്ചു നല്ല കുത്ത് കൊടുക്കും
ഈ അസ്സെംബ്ലി എന്തിനാ എല്ലാ ദിവസവും
ആ ടീച്ചറും സാറും നിക്കണ നോക്കിക്കെട
അവര്‍ ലൈന്‍ ആണെന്ന തോന്നുന്നത്
സര്‍ വന്നു , മിണ്ടല്ലെ
ഇതൊക്കെ എന്തിനാ പറയുന്നത്
എല്ലാവരും സഹോദരി സഹോദരന്മാരനെന്നു
അപ്പൊ കല്യാണം കഴിക്കുന്നത് ആരെയാണ്
മതിയായി എഴുതി ........................................
 

ദുരന്ത വിചാരം-പ്രണയം

ഉചിതമാനത് എന്റെ മനോ വിചാരങ്ങള്‍ക്ക്‌  ചേര്‍ന്ന പേര്
ഈ കുത്തിക്കുറിക്കുന്ന വിചാരങ്ങള്‍ക്ക്‌
ചേര്‍ന്ന പേര്
ആ പേരില്‍ 
മനസിന്റെ ഉള്ളില്‍ ആ പഴയ തണുപ്പും
ഒപ്പം കഴിഞ്ഞു പോയ ഏതോ ഒരു ഓര്‍മകളും
എന്നെ വല്ലാതെ വിളിച്ചുനര്തുന്നു
ഒരു പുതിയ ഉണര്‍വ് , പഴയ ഉഴപ്പന്‍
താരത്തെ അത് ഉണര്‍ത്തുന്ന ഒരു ദുരന്ത സൂചന

ആദ്യം ഞാന്‍ ഓര്‍ക്കുന്നു , പത്താം തരത്തിലെ
 പാവാടക്കാരിയെ കുറിച്ച്
പിന്നെ അവള്‍ എന്തോ ഓടോഗ്രഫില്‍ കുറിച്ചിട്ടു
എവിടെക്കോ പോയി മനസ്സില്‍ നിന്നും
പക്ഷെ ഇപ്പോഴും കയ്യെത്ത ദൂരത്തു

പിന്നെ എപ്പോളോ ഞാന്‍ ഓര്‍ക്കുന്നു
ആര്‍ക്കോ വേണ്ടി അടി ഒരുപാടു വാങ്ങി
എന്റെ തുടകളില്‍ പാട് വരുത്തിയ
ദുരന്ത നായിക ......അവള്‍  എവിടയാനാവോ

പിന്നെ പരകായ പ്രവേശം
ശരീരവും മനസ്സും ഒരേ പോലെ കീഴടക്കിയവള്‍
പ്രണയം തലയ്ക്കു പിടിച്ചു
അസ്ഥികള്‍ ഉറഞ്ഞു തുടങ്ങിയ
ആ വലിയ ദുരന്തം
അത് ഒരു അവസാനിക്കതതായി
അവളുടെ ആദ്യ കാല ഹലോ ടൂണ്‍ പോലെ
പഹല നഷ പഹല ഹുവ  
നയാ പ്യാര്‍ നയാ ഇന്തസാര്‍
അത് ഒരു കാലത്തിന്റെ യവനികയില്‍
ഒളിച്ചിരുന്നാലും എന്റെ മനസ്സില്‍
അതിനു തിരശീല വീണില്ല
അത് പോലെ തന്നെ അവളും

പിന്നെ അവളോടുള്ള പക
പറഞ്ഞു തീര്‍ത്തതോ 
വേറൊരാളോട്, അവള്‍ ഇന്നും
ജീവിക്കുന്നു മലര്‍പോടിക്കാരുടെ
സ്വപ്നവും പേറി

പിന്നെ ഇതാ കാലചക്രം
ഒരു അധി വര്ഷം പിനിട്ടപ്പോള്‍
വീണ്ടും കവിത വരുകയായി
മനസ്സും ഹൃദയവും എന്തിനോ
വേണ്ടി കാതോര്‍ക്കുന്നു എപ്പോഴും
അടുത്ത ദുരന്ത വിചാരം പക്ഷെ
മനസാക്ഷിയോട് ചോദിയ്ക്കാന്‍
ആണത്തം പോര

ഇതെന്നെയും കൊണ്ടേ പോകൂ
എന്നു വാശി പിടിച്ചിട്ടുണ്ടോ
ശവകുഴി തോണ്ടുന്ന പ്രേമങ്ങളെ
മനസിന്റെ ഇഷ്ട്ടങ്ങളെ
നിങ്ങള്‍ക്കൊന്നു എന്നെ
വെറുതെ വിട്ടു കൂടെ

ഞാനൊന്നു ജീവിച്ചോട്ടെ
തലയില്‍ ചെമ്പരത്തി പൂവില്ലാതെ
ഒരല്പ്പകാലം കൂടി