കുട്ടികള്‍

ക്ലാസ്സ്‌ റൂമില്‍ നിറയെ കുട്ടികള്‍
അവരെല്ലാം പരസ്പരം നോക്കി പറഞ്ഞു , എന്തിനാണ് നമ്മള്‍
ഇവിടെ വന്നത് പഠിക്കാനാണോ ?
ജീവിതമോ അതെന്താ ?
മരണമോ അതെന്താ ?
എന്തിനാ പഠിക്കുന്നത് ?
ഡാ നമുക്ക് ഒരു പുക വിട്ടാലോ
ഉച്ചയൂണ് കഴിയുമ്പോള്‍
എന്തിനാ ക്ലാസ്സില്‍ ഇരുന്നിട്ട്
ബോറടിക്കുന്നെടാ
നീ വരുന്നോ , ഇല്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് പോകും
എനിക്ക് വയ്യ ഈ ടീച്ചറിന്റെ മോന്ത കാണാന്‍
ഇന്നവള്‍ വന്നില്ലല്ലോട , നമ്മള്‍ സ്ഥിരം
കാണുന്ന സുന്ദരി കുട്ടി
സാറിന്റെ അടി കൊള്ളണ്ട വെറുതെ
അവള്‍ സാറിനോട് പറയുമെന്നാ പറഞ്ഞേക്കുന്നത്
അതുമല്ല ആ ഒമ്പതില്‍ പഠിക്കുന്ന
ചേട്ടന്‍ അവളുടെ പുറകെ നടക്കുകയാണെന്നാണ് കേട്ടത്
എനിക്ക് ആരെ പേടിയില്ല
കോമ്പസ് വച്ചു നല്ല കുത്ത് കൊടുക്കും
ഈ അസ്സെംബ്ലി എന്തിനാ എല്ലാ ദിവസവും
ആ ടീച്ചറും സാറും നിക്കണ നോക്കിക്കെട
അവര്‍ ലൈന്‍ ആണെന്ന തോന്നുന്നത്
സര്‍ വന്നു , മിണ്ടല്ലെ
ഇതൊക്കെ എന്തിനാ പറയുന്നത്
എല്ലാവരും സഹോദരി സഹോദരന്മാരനെന്നു
അപ്പൊ കല്യാണം കഴിക്കുന്നത് ആരെയാണ്
മതിയായി എഴുതി ........................................
 

No comments:

Post a Comment