മദനി

അന്ന് മദനിയുടെ  ബ'ആളു കേള്‍ക്കാന്‍ ആളുകള്‍ പോയതിന്റെ ഒപ്പം ഞാനും പോയിരുന്നു , എല്ലാവര്ക്കും നല്ല അഭിപ്രായം മാത്രം , അത് സങ്കടിപ്പിക്കാന്‍ വിവധ തരത്തിലുള്ള സംഘാടകരുടെ      ഓട്ടം തന്നെ  ആയിരുന്നു അന്ന് . പിന്നീടെപ്പോഴോ മദനിയെ പോലീസ് പിടിച്ചു കൊണ്ട് പോയി എന്നറിഞ്ഞു . അതോടെ അദ്ധേഹത്തിന്റെ സി ഡി ക്യാസറ്റ് വിറ്റവരെ കൂടെ പോലീസ് പിടിച്ചു ഉള്ളിലാക്കി അതില്‍ എന്റെ ഉപ്പാന്റെ ഉറ്റ മിത്രവും ഉണ്ടായിരുന്നു. പള്ളി പറമ്പുകളിലും പെരുനാള്‍ പോലെയുള്ള ഉത്സവ സമയങ്ങളിലും വിവധ തരത്തിലുള്ള ക്യാസറ്റ് വില്പ്പനകള്‍ ആയിരുന്നു അദ്ധേഹത്തിന്റെ പ്രധാന ജോലി. ഒന്നും മേടിക്കാന്‍ കയ്യില്‍ പൈസ ഇല്ലയിരുന്നുവെങ്കിലും അവിടെ ചെന്ന് ഇങ്ങനെ നോക്കി നില്‍ക്കുമായിരുന്നു പെരുന്നാള്‍ നമസ്കാരം കഴിയുമ്പോള്‍..
ഞാന്‍ പലപ്പോഴും ആലോചിക്കുമായിരുന്നു ഇദ്ദേഹം എന്ത് തെറ്റാണു ചെയ്തത് എന്നു ? അപ്പോള്‍ കേട്ടതൊക്കെ ഇങ്ങനെ,  ബാബറി പള്ളി പൊളിച്ചപ്പോള്‍ അദേഹം പ്രതിഷേധിച്ചു  അത്രേ ! പൊളിക്കരുത് ! എന്നു പറഞ്ഞു. അതിനു അങ്ങേരുടെ കാല്‍ ആര്‍ എസ് എസ് കാര്‍ മുറിച്ചു എടുക്കുകയുണ്ടായി..പോരാത്തതിന് കോയമ്പത്തൂര്‍ സ്ഫോടന  കേസില്‍  പ്രതിയും ആക്കി...പക്ഷെ ഒമ്പതര വര്ഷം ജയിലില്‍ കിടക്കേണ്ടി വന്നിട്ടും അദ്ദേഹം നിരപരാധിത്വം തെളിയിച്ചു. പക്ഷെ പിന്നെയും വന്നു നരബോജികള്‍ ബാംഗ്ലൂര്‍ സ്ഫോടന കേസുമായി. തടിയിന്റെവിട എന്ന ഐ ബി ചാരന്‍ മൊഴി നല്‍കിയത്രെ
മദനിക്കെതിരെ. ഇങ്ങനെയാണെങ്കില്‍ നാളെ എനിക്കെതിരെയും മൊഴി നല്‍കാനുള്ള ചാന്‍സ്  ഉണ്ട് കാരണം ഞാന്‍ ഒരു അറിയപ്പെടുന്ന ബ്ലോഗ്ഗര്‍ ആണല്ലോ !

എന്റെ ഗ്രാന്‍ഡ്‌ മദര്‍ (വല്ലുമമ )   മരണപ്പെട്ടത് എത്ര നന്നായി , അവര്‍ ഒരു പാട് സന്തോഷിച്ചിരുന്നു മദനി തിരിച്ചു വന്നപ്പോള്‍. അദ്ധേഹത്തിന്റെ പ്രസംഗം കേട്ട് ശീലിച്ചത് കൊണ്ടാവാം. "പാവം" എന്നൊക്കെ പറഞ്ഞിരുന്നു. അല്ലാഹു അക്ബര്‍  ഇന്നവര്‍ ഈ ഭൂലോകത്ത് ഇല്ല , കബറില്‍ ആണ്, കഴിഞ്ഞ ജൂലൈ ഒന്നിനാണ് പോയത്,  അത് കൊണ്ട്  അറിയാതിരുന്നത്‌ എത്ര ഭാഗ്യം ! അല്ലാഹുവേ അവരുടെ കബര്‍ നീ സ്വര്‍ഗീയ സുഖങ്ങള്‍ കൊണ്ട് അനുഗ്രഹിക്കണമേ !  മദനി സാഹിബിനു വേണ്ടി പ്രത്യേകം   പ്രാര്‍ത്ഥനയുടെ ആവശ്യം ഇല്ല , അദ്ദേഹം സ്വര്‍ഗത്തില്‍ ഇടം ഉറപ്പിച്ചു കഴിഞ്ഞു കാണണം. അദ്ദേഹം അനുഭവിച്ചതൊക്കെ സമുധയത്തിനു വേണ്ടി ശബ്ടിച്ചതിന്റെ പേരില്‍ ആയതിനാല്‍ ചെറിയ തെറ്റുകള്‍  ഒക്കെ  അല്ലാഹു പൊറുത്തു കൊടുക്കും.ഇന്ശല്ലഹ്

1 comment:

  1. "ഇങ്ങനെയാണെങ്കില്‍ നാളെ എനിക്കെതിരെയും മൊഴി നല്‍കാനുള്ള ചാന്‍സ് ഉണ്ട് കാരണം ഞാന്‍ ഒരു അറിയപ്പെടുന്ന ബ്ലോഗ്ഗര്‍ ആണല്ലോ !"

    "അറിയപ്പെടുന്ന" എന്ന വാക്കിന്റെ അര്‍ത്ഥം ബ്ലോഗര്‍ക്ക്‌ അറിയാത്തതു കൊണ്ടാവും ഇങ്ങനെ ഒരു വരി. ഏതായാലും അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ ആവട്ടെ എന്ന്‌ ആശംസിക്കുന്നു.

    ReplyDelete