പാതിരാമഴ പെയ്യുമ്പോള്‍
കുളിരുന്ന എന്‍ മനസ്സും
മനസ്സ് തൊട്ടുണര്‍ത്തുന്ന
ഇടി മുഴക്കവും
നിന്നെ മാത്രം ഓര്‍ക്കുന്നു
എന്തിനെന്നറിയില്ല
എന്തിനു വെറുതെ നീ ..
നിന്റെ സ്വപ്‌നങ്ങള്‍ ഇല്ലാത്തതും
എന്റെ ദുഃഖങ്ങള്‍ ഇല്ലാത്തതും ആയ
ഒരു സുഖ നിദ്രയുണ്ടോ ..
നിന്റെ മൊബൈല്‍ ഫോണ്‍
സംഗീതം പോലെ
പുതിയ പ്രണയവും
പുതിയ കാത്തിരിപ്പും
ഇപ്പോള്‍ പഴകിയെങ്കിലും
അത് വീണ്ടും ഒരുങ്ങിയത് പോലെ ...
നിന്നെ സ്വപ്നം കാണുന്ന
രാവുകള്‍ നീ എന്റെ കൂടെ
ഉള്ളത് പോലെ ..
നിന്റെ സാന്ത്വനം
എനിക്ക് കിട്ടുന്നത് പോലെ
എന്റെ സ്നേഹത്തിന്റെ അന്നത്തെ
പുതുമയെക്കാലും
ഇന്നത്തെ പഴമയെക്കാലും
നിന്റെ ജീവിത പുതുമ
എന്ന പഴമയല്ലേ നിന്നക്കിഷ്ട്ടം ..
എന്നാലും എന്റെ പ്രേമമേ
എന്നെ നോക്കി
പുഞ്ചിരി തൂകുകയില്ലേ ....
ഒരിക്കല്‍ കൂടി അത് ചോദിക്കുമ്പോഴും
ഇനിയൊരിക്കലും അത്
ഇല്ല എന്ന തിരിച്ചറിവുമായി
ഞാന്‍ വീണ്ടും വീണ്ടും
ഏകാന്തതയിലേക്ക് മറയട്ടെ...
2005 തേവര കോളേജ് മാഗസിനില്‍ എഴുതിയ 'നിനക്ക് വേണ്ടി ' ഈ ബ്ലോഗിലേക്ക് മാറ്റിയപ്പോള്‍
No comments:
Post a Comment