ചൂടത്ത് പിടിച്ച കുട

പുറത്തു നല്ല മഴ പെയ്യുകയായിരുന്നു ,
പക്ഷെ ഞാനും ...
മഴയില്ലാത്ത സ്ഥലത്ത്

ഒരു കുടക്കീഴില്‍ ആയിരുന്നു .
നനയാത്ത ആ കുട പക്ഷെ

ചൂടത്ത് പിടിച്ച പോലെ ..

പക്ഷെ ആ ചൂട്
ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത

ഒരു നൊമ്പര ചൂട് ആയിരുന്നു ..

സിരകളില്‍ ചുടു ചോര

ഓടിയ ആ നിമിഷങ്ങള്‍
കടിഞ്ഞാണിടാത്ത പ്രേമം

അണ പൊട്ടി വീണ്ടും ഒഴുകി

തുടങ്ങി , ആ നിമിഷം

നിന്റെ ഹൃദയ മിടിപ്പുകള്‍

കൂടി എനിക്ക് വേണ്ടി ആയിരുന്നു

എന്ന്  ഞാന്‍ അറിഞ്ഞു ..

നിനക്ക് ഈ മഴക്കാലം ആദ്യം എഴുതി വച്ചത് .. 


നിനക്ക് വേണ്ടി reloaded......

പാതിരാമഴ പെയ്യുമ്പോള്‍
കുളിരുന്ന എന്‍ മനസ്സും
മനസ്സ് തൊട്ടുണര്‍ത്തുന്ന
ഇടി മുഴക്കവും
നിന്നെ മാത്രം ഓര്‍ക്കുന്നു
എന്തിനെന്നറിയില്ല
എന്തിനു വെറുതെ നീ ..
നിന്റെ സ്വപ്‌നങ്ങള്‍ ഇല്ലാത്തതും
എന്റെ ദുഃഖങ്ങള്‍ ഇല്ലാത്തതും ആയ
ഒരു സുഖ നിദ്രയുണ്ടോ ..
നിന്റെ മൊബൈല്‍ ഫോണ്‍
സംഗീതം പോലെ
പുതിയ പ്രണയവും
പുതിയ കാത്തിരിപ്പും
ഇപ്പോള്‍ പഴകിയെങ്കിലും
അത് വീണ്ടും ഒരുങ്ങിയത് പോലെ ...
നിന്നെ സ്വപ്നം കാണുന്ന
രാവുകള്‍ നീ എന്റെ കൂടെ
ഉള്ളത് പോലെ ..
നിന്റെ സാന്ത്വനം
എനിക്ക് കിട്ടുന്നത് പോലെ
എന്റെ സ്നേഹത്തിന്റെ അന്നത്തെ
പുതുമയെക്കാലും
ഇന്നത്തെ പഴമയെക്കാലും
നിന്റെ ജീവിത പുതുമ
എന്ന  പഴമയല്ലേ നിന്നക്കിഷ്ട്ടം ..
എന്നാലും എന്റെ പ്രേമമേ
എന്നെ നോക്കി
പുഞ്ചിരി തൂകുകയില്ലേ ....
ഒരിക്കല്‍ കൂടി അത്  ചോദിക്കുമ്പോഴും
ഇനിയൊരിക്കലും അത്
ഇല്ല എന്ന തിരിച്ചറിവുമായി
ഞാന്‍ വീണ്ടും വീണ്ടും
ഏകാന്തതയിലേക്ക് മറയട്ടെ...

2005 തേവര കോളേജ് മാഗസിനില്‍ എഴുതിയ 'നിനക്ക് വേണ്ടി '  ഈ ബ്ലോഗിലേക്ക് മാറ്റിയപ്പോള്‍
The Confession: A Novel

ചില കുറിപ്പുകള്‍


മഴക്കാലം ആണെന്നാണ് ഇപ്പോഴും വിചാരം , പക്ഷെ എന്ത് ചെയ്യാന്‍ ?  മഴ വല്ലപ്പോഴുമേ ഉള്ളൂ ! സാരമില്ല, മഴ എപ്പോഴും പെയ്താലും പ്രശ്നം തന്നെ  , പ്രണയ ദാഹികള്‍ക്കും കള്ള കാമുകന്മാര്‍ക്കും മാത്രമേ മഴ കൊണ്ട് ഉപകാരമുള്ളൂ . പാവം കര്‍ഷകര്‍ (വിപ്ലവം ) എപ്പോഴുമുള്ള മഴ അവര്‍ക്ക് ഉപദ്രവമാവുമോ ആവോ ? അറിയില്ല എനിക്ക് ഈ കര്‍ഷക പ്രവൃത്തി  നല്ലവണ്ണം !
-------------------------
എന്തായാലും ഒരു കുതിപ്പുള്ള പോലെ ജീവിതത്തില്‍ , മനസ്സിലെ തടസ്സങ്ങളൊക്കെ ഒരു പരിധി വരെ നീങ്ങി തുടങ്ങിയിട്ടുണ്ട്. കണ്ടറിയാം !
------------------------

അബ്ദുള്ള അഥവാ അല്ലാഹുവിന്റെ അടിമ എന്നു മലയാളം ! ഇസ്ലാമുമായിട്ടു യാതൊരു ബന്ടവും ഇല്ലായെങ്കിലും  അയാളെ എനിക്കിഷ്ട്ടപ്പെട്ടു ! അയാളുടെ വിപ്ലവ കാവ്യം , അത് എന്തോ മനസ്സില്‍ പാകുന്നു ! ഞാന്‍ കൊണ്ട് നടക്കുന്ന ഒരു നല്ല വിപ്ലവം  ആണ് അതും ! ജനങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് , പക്ഷെ ഈ മടി മലയാളിക്ക് മൊത്തം ഉള്ളതാണോ ? അതോ എന്നെ പോലെയുള്ള യുവാക്കള്‍ക്ക് ഉള്ളതാണോ ? (ശിക്കാര്‍ എന്ന സിനിമ  മാധ്യമത്തെ  കുറിച്ച് )

------------------------
നാട്ടില്‍ പോയപ്പോള്‍ ആണ് തമാശ ! എന്റെ അടുത്ത വാര്‍ഡില്‍ ഏഴു സ്ഥാനര്തികള്‍ , എല്ലാവര്‍ക്കും ( കോണ്‍,കമ്മു ,ബി ജെ ) റിബല്‍ സ്ഥാനര്തികള്‍ . പണത്തിനും അധികാരത്തിനും വേണ്ടിയുള്ള വടം  വലിക്കിടയില്‍ എല്ലാവര്‍ക്കും റിബല്‍ ആയി എസ് ഡി പി ഐ സ്ഥാനര്തിയും ഉണ്ട്. കണ്ടറിയാം ആരൊക്കെ തോല്‍ക്കും എന്നു ?

---------------------------
പക്ഷെ എല്ലാ തോല്‍വിയും ജയത്തിന്റെ മുന്നോടിയാണ് എന്നാണ് എല്ലാവരും വിശ്വസിക്കുന്നത് !