നിനക്ക് വേണ്ടി reloaded......

പാതിരാമഴ പെയ്യുമ്പോള്‍
കുളിരുന്ന എന്‍ മനസ്സും
മനസ്സ് തൊട്ടുണര്‍ത്തുന്ന
ഇടി മുഴക്കവും
നിന്നെ മാത്രം ഓര്‍ക്കുന്നു
എന്തിനെന്നറിയില്ല
എന്തിനു വെറുതെ നീ ..
നിന്റെ സ്വപ്‌നങ്ങള്‍ ഇല്ലാത്തതും
എന്റെ ദുഃഖങ്ങള്‍ ഇല്ലാത്തതും ആയ
ഒരു സുഖ നിദ്രയുണ്ടോ ..
നിന്റെ മൊബൈല്‍ ഫോണ്‍
സംഗീതം പോലെ
പുതിയ പ്രണയവും
പുതിയ കാത്തിരിപ്പും
ഇപ്പോള്‍ പഴകിയെങ്കിലും
അത് വീണ്ടും ഒരുങ്ങിയത് പോലെ ...
നിന്നെ സ്വപ്നം കാണുന്ന
രാവുകള്‍ നീ എന്റെ കൂടെ
ഉള്ളത് പോലെ ..
നിന്റെ സാന്ത്വനം
എനിക്ക് കിട്ടുന്നത് പോലെ
എന്റെ സ്നേഹത്തിന്റെ അന്നത്തെ
പുതുമയെക്കാലും
ഇന്നത്തെ പഴമയെക്കാലും
നിന്റെ ജീവിത പുതുമ
എന്ന  പഴമയല്ലേ നിന്നക്കിഷ്ട്ടം ..
എന്നാലും എന്റെ പ്രേമമേ
എന്നെ നോക്കി
പുഞ്ചിരി തൂകുകയില്ലേ ....
ഒരിക്കല്‍ കൂടി അത്  ചോദിക്കുമ്പോഴും
ഇനിയൊരിക്കലും അത്
ഇല്ല എന്ന തിരിച്ചറിവുമായി
ഞാന്‍ വീണ്ടും വീണ്ടും
ഏകാന്തതയിലേക്ക് മറയട്ടെ...

2005 തേവര കോളേജ് മാഗസിനില്‍ എഴുതിയ 'നിനക്ക് വേണ്ടി '  ഈ ബ്ലോഗിലേക്ക് മാറ്റിയപ്പോള്‍
The Confession: A Novel

ചില കുറിപ്പുകള്‍


മഴക്കാലം ആണെന്നാണ് ഇപ്പോഴും വിചാരം , പക്ഷെ എന്ത് ചെയ്യാന്‍ ?  മഴ വല്ലപ്പോഴുമേ ഉള്ളൂ ! സാരമില്ല, മഴ എപ്പോഴും പെയ്താലും പ്രശ്നം തന്നെ  , പ്രണയ ദാഹികള്‍ക്കും കള്ള കാമുകന്മാര്‍ക്കും മാത്രമേ മഴ കൊണ്ട് ഉപകാരമുള്ളൂ . പാവം കര്‍ഷകര്‍ (വിപ്ലവം ) എപ്പോഴുമുള്ള മഴ അവര്‍ക്ക് ഉപദ്രവമാവുമോ ആവോ ? അറിയില്ല എനിക്ക് ഈ കര്‍ഷക പ്രവൃത്തി  നല്ലവണ്ണം !
-------------------------
എന്തായാലും ഒരു കുതിപ്പുള്ള പോലെ ജീവിതത്തില്‍ , മനസ്സിലെ തടസ്സങ്ങളൊക്കെ ഒരു പരിധി വരെ നീങ്ങി തുടങ്ങിയിട്ടുണ്ട്. കണ്ടറിയാം !
------------------------

അബ്ദുള്ള അഥവാ അല്ലാഹുവിന്റെ അടിമ എന്നു മലയാളം ! ഇസ്ലാമുമായിട്ടു യാതൊരു ബന്ടവും ഇല്ലായെങ്കിലും  അയാളെ എനിക്കിഷ്ട്ടപ്പെട്ടു ! അയാളുടെ വിപ്ലവ കാവ്യം , അത് എന്തോ മനസ്സില്‍ പാകുന്നു ! ഞാന്‍ കൊണ്ട് നടക്കുന്ന ഒരു നല്ല വിപ്ലവം  ആണ് അതും ! ജനങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് , പക്ഷെ ഈ മടി മലയാളിക്ക് മൊത്തം ഉള്ളതാണോ ? അതോ എന്നെ പോലെയുള്ള യുവാക്കള്‍ക്ക് ഉള്ളതാണോ ? (ശിക്കാര്‍ എന്ന സിനിമ  മാധ്യമത്തെ  കുറിച്ച് )

------------------------
നാട്ടില്‍ പോയപ്പോള്‍ ആണ് തമാശ ! എന്റെ അടുത്ത വാര്‍ഡില്‍ ഏഴു സ്ഥാനര്തികള്‍ , എല്ലാവര്‍ക്കും ( കോണ്‍,കമ്മു ,ബി ജെ ) റിബല്‍ സ്ഥാനര്തികള്‍ . പണത്തിനും അധികാരത്തിനും വേണ്ടിയുള്ള വടം  വലിക്കിടയില്‍ എല്ലാവര്‍ക്കും റിബല്‍ ആയി എസ് ഡി പി ഐ സ്ഥാനര്തിയും ഉണ്ട്. കണ്ടറിയാം ആരൊക്കെ തോല്‍ക്കും എന്നു ?

---------------------------
പക്ഷെ എല്ലാ തോല്‍വിയും ജയത്തിന്റെ മുന്നോടിയാണ് എന്നാണ് എല്ലാവരും വിശ്വസിക്കുന്നത് !

പുതിയ തണുപ്പിന്‍ പൂക്കള്‍

മനസ്സില്‍ ചെറിയ തണുപ്പുള്ളതു പോലെ 
പറയാനുള്ളതൊക്കെ പറഞ്ഞു തീര്‍ത്തു 
എല്ലാവരോടും , പക്ഷെ മറുപടി 
അതില്‍ എനിക്ക് ഭയമില്ല ! 
അതില്‍ ഉപരി മനസ്സില്‍ ഉള്ളത് എല്ലാം 
പറഞ്ഞു തീര്‍ത്തത് കൊണ്ടുള്ള സന്തോഷം 
ഒപ്പം ഇന്ന് പുറത്തു നല്ല മഴയുണ്ട് 
ആ മഴയത്ത് വരുന്ന സുഗന്ധം 
പക്ഷെ ഇവിടെ കത്തിച്ചു വച്ച 
ചന്ദന തിരി ഇല്ലാതാക്കി 
എന്നാണ് എനിക്ക് തോന്നുന്നത് 
ആ സുഗന്ധം മരണത്തിന്റെ ഓര്‍മ്മകള്‍ 
ആണ് തരുന്നത് 'മരിച്ച വീട് പോലെ '
പക്ഷെ ഈ മനസ്സ് മരിക്കാന്‍
ഞാന്‍ അനുവദിക്കില്ല , അതിനാലാണ് 
ഞാന്‍ മൊബൈല്‍ സംഗീതം 
'ഖല്‍ബിലെ തീ ' ആക്കി മാറ്റിയത് 
ആ തീ നിലനില്‍ക്കാന്‍ ഞാന്‍ 
ആഗ്രഹിക്കുന്നു , ഈ മഴ അതിനുള്ള 
ഒരു ആവേശമാണ്,
ഒരു പ്രചോദനം ആണ് 
മനസ്സിലെ നൊമ്പരത്തി പൂവുകള്‍ 
ഒന്നും തന്നെ വാടാതെ സൂക്ഷിക്കാന്‍ 
ഈ എഴുതിയത് വളരെ 
ആശ്വാസം തരുന്ന പോലെ .....
ഒരിക്കല്‍ കൂടി ഈ ആശ്വാസത്തെ ഒന്ന് 
ആശ്വസിച്ചോട്ടെ എന്റെ മനസേ ....

മദനി

അന്ന് മദനിയുടെ  ബ'ആളു കേള്‍ക്കാന്‍ ആളുകള്‍ പോയതിന്റെ ഒപ്പം ഞാനും പോയിരുന്നു , എല്ലാവര്ക്കും നല്ല അഭിപ്രായം മാത്രം , അത് സങ്കടിപ്പിക്കാന്‍ വിവധ തരത്തിലുള്ള സംഘാടകരുടെ      ഓട്ടം തന്നെ  ആയിരുന്നു അന്ന് . പിന്നീടെപ്പോഴോ മദനിയെ പോലീസ് പിടിച്ചു കൊണ്ട് പോയി എന്നറിഞ്ഞു . അതോടെ അദ്ധേഹത്തിന്റെ സി ഡി ക്യാസറ്റ് വിറ്റവരെ കൂടെ പോലീസ് പിടിച്ചു ഉള്ളിലാക്കി അതില്‍ എന്റെ ഉപ്പാന്റെ ഉറ്റ മിത്രവും ഉണ്ടായിരുന്നു. പള്ളി പറമ്പുകളിലും പെരുനാള്‍ പോലെയുള്ള ഉത്സവ സമയങ്ങളിലും വിവധ തരത്തിലുള്ള ക്യാസറ്റ് വില്പ്പനകള്‍ ആയിരുന്നു അദ്ധേഹത്തിന്റെ പ്രധാന ജോലി. ഒന്നും മേടിക്കാന്‍ കയ്യില്‍ പൈസ ഇല്ലയിരുന്നുവെങ്കിലും അവിടെ ചെന്ന് ഇങ്ങനെ നോക്കി നില്‍ക്കുമായിരുന്നു പെരുന്നാള്‍ നമസ്കാരം കഴിയുമ്പോള്‍..
ഞാന്‍ പലപ്പോഴും ആലോചിക്കുമായിരുന്നു ഇദ്ദേഹം എന്ത് തെറ്റാണു ചെയ്തത് എന്നു ? അപ്പോള്‍ കേട്ടതൊക്കെ ഇങ്ങനെ,  ബാബറി പള്ളി പൊളിച്ചപ്പോള്‍ അദേഹം പ്രതിഷേധിച്ചു  അത്രേ ! പൊളിക്കരുത് ! എന്നു പറഞ്ഞു. അതിനു അങ്ങേരുടെ കാല്‍ ആര്‍ എസ് എസ് കാര്‍ മുറിച്ചു എടുക്കുകയുണ്ടായി..പോരാത്തതിന് കോയമ്പത്തൂര്‍ സ്ഫോടന  കേസില്‍  പ്രതിയും ആക്കി...പക്ഷെ ഒമ്പതര വര്ഷം ജയിലില്‍ കിടക്കേണ്ടി വന്നിട്ടും അദ്ദേഹം നിരപരാധിത്വം തെളിയിച്ചു. പക്ഷെ പിന്നെയും വന്നു നരബോജികള്‍ ബാംഗ്ലൂര്‍ സ്ഫോടന കേസുമായി. തടിയിന്റെവിട എന്ന ഐ ബി ചാരന്‍ മൊഴി നല്‍കിയത്രെ
മദനിക്കെതിരെ. ഇങ്ങനെയാണെങ്കില്‍ നാളെ എനിക്കെതിരെയും മൊഴി നല്‍കാനുള്ള ചാന്‍സ്  ഉണ്ട് കാരണം ഞാന്‍ ഒരു അറിയപ്പെടുന്ന ബ്ലോഗ്ഗര്‍ ആണല്ലോ !

എന്റെ ഗ്രാന്‍ഡ്‌ മദര്‍ (വല്ലുമമ )   മരണപ്പെട്ടത് എത്ര നന്നായി , അവര്‍ ഒരു പാട് സന്തോഷിച്ചിരുന്നു മദനി തിരിച്ചു വന്നപ്പോള്‍. അദ്ധേഹത്തിന്റെ പ്രസംഗം കേട്ട് ശീലിച്ചത് കൊണ്ടാവാം. "പാവം" എന്നൊക്കെ പറഞ്ഞിരുന്നു. അല്ലാഹു അക്ബര്‍  ഇന്നവര്‍ ഈ ഭൂലോകത്ത് ഇല്ല , കബറില്‍ ആണ്, കഴിഞ്ഞ ജൂലൈ ഒന്നിനാണ് പോയത്,  അത് കൊണ്ട്  അറിയാതിരുന്നത്‌ എത്ര ഭാഗ്യം ! അല്ലാഹുവേ അവരുടെ കബര്‍ നീ സ്വര്‍ഗീയ സുഖങ്ങള്‍ കൊണ്ട് അനുഗ്രഹിക്കണമേ !  മദനി സാഹിബിനു വേണ്ടി പ്രത്യേകം   പ്രാര്‍ത്ഥനയുടെ ആവശ്യം ഇല്ല , അദ്ദേഹം സ്വര്‍ഗത്തില്‍ ഇടം ഉറപ്പിച്ചു കഴിഞ്ഞു കാണണം. അദ്ദേഹം അനുഭവിച്ചതൊക്കെ സമുധയത്തിനു വേണ്ടി ശബ്ടിച്ചതിന്റെ പേരില്‍ ആയതിനാല്‍ ചെറിയ തെറ്റുകള്‍  ഒക്കെ  അല്ലാഹു പൊറുത്തു കൊടുക്കും.ഇന്ശല്ലഹ്

തുറന്നു പറയേണ്ട ചിലത്

വെട്ടിയവന്‍ ആരായാലും വെട്ടു  കൊണ്ടവന്റെ സ്വഭാവവും വെട്ടിയവന്റെ സ്വഭാവവും രണ്ടും രണ്ടാണെന്ന് മനസ്സിലായി.വെട്ടിയവനെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് തേടുന്നു , വെട്ടു കൊണ്ടവന്‍ ഇതിനു മുമ്പ് ചെയ്ത  ഒരു "ചെറിയ" പ്രവര്‍ത്തിയാണ് അത്രേ ഈ സംഗതിക്ക് കാരണം  , മുഹമ്മദ്‌ എന്ന പേര് ഉപയോഗിക്കുന്നതിനു പകരം വല്ല കുട്ടപ്പന്‍ എന്നായിരുന്നു എന്നാല്‍ അത്ര വലിയ പ്രശ്നം ഒന്നും ഉണ്ടാവില്ലത്രേ എന്നാണ് ടി സംഘങ്ങള്‍  പറയുന്നത്.എന്നാല്‍ കാര്യം നിസ്സാരം ആകുന്നതിനു മുമ്പ് പോലീസ് നടപടിയെടുത്ത്  സീരിയസ്  ആക്കുകയും ചെയ്തു.പക്ഷെ അന്ന് മുസ്ലിംകള്‍ അല്‍പ്പം വികാര പ്രകടനം നടത്തി എന്നുള്ളത് ആണ് അന്ന് വര്‍ഗ്ഗീയ കലാപം ഉണ്ടാക്കാന്‍ നോക്കുകയാണ് എന്നു വര്‍ഗ്ഗ ശത്രുക്കളായ ക്രിസ്ത്യന്‍ സഭകളും ഹിന്ദു ഐക്യ വെദിയും യുക്തി വാദി സംഘവും കൂടി പറഞ്ഞു കളഞ്ഞതു , 130 കോടി  വരുന്ന മുസ്ളിം ജനതയുടെ നേതാവായ പ്രവചകനെ അങ്ങു ഡെന്മാര്‍ക്കില്‍  കാര്‍ട്ടൂന്‍ കൊണ്ട്  അപമാനിച്ചപ്പോള്‍  ഉള്ള സ്വരം പൊലും ഇന്ത്യയില്‍ നിന്നു ഉയര്‍ന്നില്ല എന്നതാണ്  സത്യം കേരളതില്‍ ആയതു കൊണ്ട് , എന്നിട്ടും ഈ വിധത്തില്‍ പ്രസ്താവന നടത്തിയവരുടെ  ഉദ്ദേശ്യം ശണ്ടീകരണം  മാത്രമാണ് . ആരും പ്രതികരിക്കരുതു എന്ന എതിര്‍ വിഭഗങ്ങളുടെ ആഗ്രഹം  ആണ് അവിടെ  മൊത്തം നിഴലിച്ചത്  അതിനോടൊപ്പം  തന്നെ ചേര്‍ത്തു വായിക്കേണ്ട സംഗതികളാണ്  ലവ് ജിഹദ് വിവാദം, ഷിരോവസ്ത്ര നിരോധം , പ്രവചകനെ അടിക്ഷെപിക്കുന്ന ബുക്കുകള്‍  ഒക്കെ തന്നെ.ഇനിയാണ്  പ്രസക്തമയ ചോധ്യം ? ഇതു നിന്നോ ? അത് കഴിഞ്ഞു  നൂ ജ്യോതി ബുക്കിലും ഉണ്ട്  പ്രവചകന്റെ ഫോട്ടോ ,ഒരു സ്കൂളില്‍ കഴിഞാല്‍  അടുത്ത സ്കൂളില്‍ എന്ന മുറക്ക്  ഷിരോവസ്ത്ര നിരോധനം  ഉഷാറായി കൊണ്ടിരിക്കുകയാണ്.

പക്ഷെ ഇതില്‍ ഒക്കെ തന്നെ മുസ്ലിംകള്‍  ഇവിടെ  ആത്മസംയപനം പാലിച്ചില്ല  എന്നു പറയുന്നതു മുസ്ലിംകളെ  വീണ്ടും അപമാനിക്കുന്നതിനു തുല്യമാണ്.കാരണം  എന്താണ്  പ്രതികരണം എന്നും ആത്മസംയപനം എന്നും ഫാഷിസ്ടുകള്‍  നല്ലവണ്ണം കാണിച്ചു  തന്നിട്ടുള്ള ഒരു രാജ്യമാണ് ഈ മഹാരാജ്യം , അവരുടെ കാര്യത്തില്‍  ആത്മസംയപനം  ഹിന്ദു ദൈവങ്ങളെയും സ്വാമിമാരെയും അടിക്ഷേപിച്ചു എന്ന പേരില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ട്ടിക്കല്‍ ആണ് അതാണ് ഗുജറാത്തിലും , ഒറീസ്സയിലും  കണ്ടത് , അതാണ് നമ്മള്‍ എം എഫ് ഹുസ്സൈനില്‍ കണ്ടത്.പിന്നെ എന്താണ് ഇവര്‍ക്ക് ഹിന്ദു ഐക്ക്യ വേദിയായി  ക്രിസ്ത്യന്‍ സഭകളോട് കൂടി ചേര്‍ന്ന് പ്രസ്താവന നടത്താനും ഉള്ള അധികാരം . കാരണം വ്യക്ക്തം ആണ് ,  നാളെ ഞങ്ങളും പ്രവാചകനെ അടിക്ഷേപിക്കും അപ്പോള്‍ ഇതേ പോലെ മുസ്ലിം ജനത പ്രതികരിച്ചാല്‍ ഞങ്ങളുടെ ലക്ഷ്യത്തിനു അത് തടസ്സമാവും എന്ന് ഹിന്ടുത്വര്‍ക്ക് അറിയാം.

പിന്നെ ആത്മസംയപനം കാണിക്കുന്ന  ഒരു വിഭാഗം  കേരളത്തില്‍ ക്രിസ്തിയന്‍ സഭകള്‍ ആണ് , അവര്‍ക്ക് ഈ അസുഖം  തുടങ്ങിയത് ഏതാണ്ട് ലവ് ജിഹാദുമായി ബന്ടപ്പെട്ടാണ്. അതില്‍ അവര്‍ ഈ പറയുന്ന താല്‍പ്പര കക്ഷികളുമായി കയ്കോര്‍ത്ത് മുസ്ലിം സമുദായത്തെ  കിട്ടാവുന്നത്ര ആക്ഷേപിച്ചു , മേല്‍പ്പറഞ്ഞ പോലുള്ള ഒരു പ്രകോപനവും സമുധയതിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടായില്ല വെറുതെ ഉള്ള പ്രകടനങ്ങളും പ്രസ്താവനകളും അല്ലാതെ. എന്തിനാണ് ക്രിസ്തിയന്‍ സഭകള്‍ ഈ കക്ഷികളുമായി കൂട്ട് കൂടി ഇവിടെ  ഹിന്ദുത്വ അജണ്ടയ്ക്കു വഴിയൊരുക്കുന്നത് , അവരുടെ അമ്മ പെങ്ങന്മാരെ തന്നെയല്ലേ അങ്ങ് ഒറീസയില്‍ ബാലസംഗം ചെയ്തു കൊന്നു കളഞ്ഞത് ഈ കാപാലികര്‍ , അന്ന് ദേശീയ തലത്തില്‍ തങ്ങള്‍ക്കു വേണ്ടി പ്രസ്താവന ഇറക്കാനും അതിനെതിരെ  അവരോടൊപ്പം ചേരാനും ഒന്നും തന്നെ കേരളത്തിലെ സഭകള്‍ക്ക് ആത്മാര്‍ഥമായി കഴിഞ്ഞിട്ടില്ല , പക്ഷെ ഇതെല്ലം  ചെയ്ത മുസ്ലിം സങ്കടനകളില്‍ ഒന്നാണ് ഈ പറയപ്പെടുന്ന പോപ്പുലര്‍ ഫ്രന്റ്‌ എന്ന കാര്യം ഈ ലേഖകന്‍ ഓര്‍ക്കുന്നുണ്ട്.അതിനു ശേഷം കേരളത്തില്‍  നടന്ന ഹിന്ദുത്വ - ക്രിസ്ത്യന്‍ ചര്‍ച്ചയും ഈ ലേഖകന്‍ ഓര്‍ക്കുന്നുണ്ട് , പക്ഷെ അതൊരു സന്ധി  സംഭാഷണം ആയിരുന്നോ എന്നതിനെ കുറിച്ച് ഇപ്പോള്‍ സംശയങ്ങള്‍ ഉയരുന്നുണ്ട്. " ഞങ്ങള്‍ നിങ്ങളെ ഉപദ്രവിക്കില്ല പക്ഷെ പകരം നമുക്ക് ഒരുമിച്ചു നിന്ന് മുസ്ലിംകള്‍ക്ക് എതിരെ തിരിയാം " എന്ന സന്ധി . കാരണം അതിനു ശേഷം ആണല്ലോ ഈ പറഞ്ഞ ചേരിതിരിവുകള്‍ ഇവിടെ പ്രകടമായത്.

ഈ കാര്യങ്ങള്‍ വച്ചു കൊണ്ട് വായിക്കുമ്പോഴാണ് വെട്ടിയവനും വെട്ടു കൊണ്ടവനും  രണ്ടു ധ്രുവങ്ങളില്‍ ആണ് എന്നു മനസ്സിലാവുന്നത്,കാരണം പ്രോഫസ്സര്‍ ജോസഫിന് അറിയാത്ത കാര്യമൊന്നുമല്ല അന്ദ്യ പ്രവാചകന്‍ മുഹമ്മദ് നബിയെ  കുറിച്ചും ഒരു നാലാം വേദത്തെ കുറിച്ചും ഒന്നും തന്നെ.പലപ്പോഴായി സഭ അരങ്ങുകളിലും ലോകത്ത് ഒക്കെ ചേര്‍ച്ചക്കു വെധിയോരുക്കിയ ഒരു വ്യെക്തി എന്ന നിലക്ക് ഒപ്പം 'ഇസ്ലാം മതം ഉണ്ടാക്കിയത്' ഈ മഹന്‍ ആണെന്ന വിധത്തില്‍ സ്കൂള്‍ ക്ലാസ്സുകളില്‍ പഠിച്ചിട്ടും ഉണ്ട്.ഒപ്പം ആ ചോദ്യ പേപ്പര്‍ തയ്യാറാക്കിയ  ശേഷം കൂടെ ജോലി ചെയ്യുന്നവര്‍ പറയുകയും ചെയ്തു എന്നാണ് അറിവ് , എന്നിട്ടും അങ്ങേര്‍ക്കു ഇത് തന്നെ വേണം എന്ന ശാട്യം  ആണ് ഇത് വരെയെത്തിച്ചത്.ഇനി ഇതിനു അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവരും ജാമ്യത്തില്‍ വിട്ടു പുറത്തിറങ്ങി വീണ്ടും പഴയ പണി തുടങ്ങുകയാണ് ചെയ്തത് എന്നാണ് ജോസഫിന് അറിയില്ല എന്ന വധത്തില്‍ നിന്ന് മനസ്സിലാവുന്നത് , "തെറ്റ്  പറ്റി ക്ഷമിക്കണം" എന്നു മുസ്ലിം സമുധയതിനെതിരെയുള്ള പ്രഹസനങ്ങളില്‍ ഒന്നും തന്നെ ആരും വികാര പ്രകടനം ഇത് വരെ നടത്തിയതായി യാതൊരു അറിവും ഈ എഴുതുന്നവനില്ല.ദേശീയ തലത്തില്‍ ആവട്ടെ  കേരളത്തിലാവട്ടെ 'കമ' എന്നൊരക്ഷരം സമുധയ്തിനു ആശ്വാസകരമാകുന്ന വിധത്തില്‍ ഉണ്ടായിട്ടേയില്ല എന്ന സത്യം എല്ലാവര്ക്കും നല്ലവണം അറിയുകയും ചെയ്യാം.അങ്ങനെയിരിക്കെ തന്നെ ഈ സംഭവങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത് ദൌര്‍ഭാഗ്യകരമാണ്.പ്രതേകിച്ചും ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ അടുത്ത് നിന്നും.

അപ്പോളാണ് ഈ കയ്യ്വെട്ടാല്‍  ചടങ്ങ് , വെട്ടിയവന്റെ കാര്യത്തില്‍ ഞാനല്‍പ്പം അപലപിക്കുന്നു , കാരണം വെട്ടു കൊണ്ടാവരുടെ സമുദായം ക്രിസ്തിയാനികള്‍  ആയതു കൊണ്ട് , നൂന പക്ഷ വിഭാഗമായത് കൊണ്ടും. എന്നാല്‍ രാജ്യത്തിന്‌ പുറത്തു തങ്ങള്‍ ബാലവാന്മാരനെന്നും ആരെയും വിലക്ക് വാങ്ങാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്നും ഉള്ള ദാര്ഷ്ട്ട്യം കാണുമ്പോള്‍ എനിക്കൊന്നു പറയാതെ വയ്യ , മേല്‍ പറഞ്ഞ സംഭവങ്ങള്‍ മേലാല്‍ ആവര്‍ത്തിക്കരുത് എന്ന മാനസികാവസ്ഥ ആയിരിക്കണം ഈ വെട്ടലിലേക്ക് എത്തിച്ചത് , ഇതിനെ ഒരു  ചോദ്യ പേപര്‍ വിഷയമായി ചുരുക്കരുത് എന്നു ആയിരിക്കണം അവര്‍ ഉദ്ദേശിച്ചത്. മേലില്‍ ഈ പ്രവണതകള്‍ തലപോക്കാതിരിക്കാനുള്ള ആക്ക്രോശം ആയിരിക്കാം അത് . അല്ലായെങ്കില്‍ രണ്ടു പ്രബല നൂന പക്ഷ വിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള ഫാഷിസ്റ്റു കുടിലതന്ത്രം. അല്ലെങ്കില്‍ ഏതെന്കിലും സംഘടനകളെ  പൂട്ടിക്കാനുള്ള താല്‍പ്പര കക്ഷികളുടെ ആഗ്രഹപൂര്‍ത്തീകരണം. ഏതായാലും എന്തായാലും നാട്ടില്‍ വര്‍ഗീയ ചേരിതിരിവ്‌  ശക്തമായതയാണ് സൂചന , അതാണ് ക്രിസ്ത്യന്‍ പോലീസുദ്യോഗസ്ഥര്‍ കാണിക്കുന്ന ഈ വ്യഗ്രതയും മറ്റും , അത് മുസ്ലിംകളെ മാത്രം ഫോക്കസ് ചെയ്തു കൊണ്ട് ശാസ്ത്രീയമായ യാതൊരു അന്വേഷണവും ഇല്ലാതെ ഇഴഞ്ഞു നീങ്ങുന്നു , "ആത്മസംയമനം ഭീരുതമല്ല " എന്നു വിളിച്ചു പറയുമ്പോഴും തങ്ങളുടെ സമുധയതിന്റെ അധികാരം ഉപയോഗിച്ച് കൊണ്ട് മുസ്ലിംകളോട്  പ്രതികാരം ചെയ്യുകയനാവര്‍. നടക്കട്ടെ ! ലോക ക്രമതിനനുസരിച്ചു  ഇസ്ലാമും പടിഞ്ഞാറും എന്ന ആപ്ത സമ വക്ക്യത്തിലേക്ക് എത്തിക്കുകയാണ് കേരളത്തെയും ദൈവത്തിന്റെ സ്വന്തം അപ്പോസ്തലന്മാര്‍.അതിലുപരി സ്വന്തം കുഴി തോണ്ടി അതില്‍ ഇറങ്ങി കിടന്നു കൊടുത്തു ഫാഷിസ്ടുകളോട് ജീവനോടെ കുഴിച്ചു മൂടാന്‍ പറയുന്നതാണ് അവരുടെ ഇപ്പോളത്തെ രീതികള്‍ എന്നോര്‍മപെടുത്തി കൊള്ളട്ടെ .

കഥ അവസാനിപ്പിക്കുന്നില്ല ചിലര്‍


കഥ അവസാനിപ്പിക്കുന്നില്ല ചിലവര്‍ , തുടരുകയാന്നവ അവരുടെ കെട്ടു കഥകള്‍ ...അതാണിവിടെ സത്യന്‍ അന്തിക്കാടെന്ന വലിയ (ചെറിയ) സംവിധായകന്‍  ഒരുക്കിയത് "കഥ തുടരുന്നു" എന്ന പേരില്‍ മാസങ്ങള്‍ക്ക് മുമ്പ് കെട്ടടങ്ങിയ  ഒരു പ്രണയ മതം മാറ്റം ഈ കഥയിലുടനീളം കാണാം,അന്ന് ആര്‍  എസ് എസ് എന്ന ഭൂരിപക്ഷ പൊതുബോധം   സൃഷ്ട്ടിചെടുത്ത കുറെ വര്‍ഗീയ ചിന്തകളും ആയിട്ടാണ് ഇവിടെ സംവിധായകന്‍ കഥ,തിരക്കഥ,സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.പക്ഷെ നായകന്‍ ഷാനവാസ്‌ നായികയെ  ഒരു മതം മാറ്റത്തിനു പ്രേരിപ്പിക്കുന്നതൊന്നും ഇവിടെ കാണാന്‍ കഴിയില്ല പകരം നായകന്റെ കൊലയ്ക്കു ശേഷം (ആര്‍ എസ് എസ് കാരന്‍ ആണ്  സാധാരണ ആ പണി എടുക്കുക , ചിത്രത്തില്‍ അത് വാടക ഗുണ്ടകളാണ് ) നായകന്റെ വീട്ടുകാര്‍ ആണ്  നായികയെയും കുട്ടിയേയും മതം മാറ്റാന്‍ നടക്കുന്നത് എന്നതാണ് ഇതിവൃത്തം, യാതൊരു വിധ ദയയുമില്ലാത്ത ആ കുടുംബക്കാര്‍ കടന്നു വരുമ്പോള്‍ അത് വരെ പ്രേക്ഷകന്‍ പ്രതീക്ഷിച്ചിരുന്ന സത്യന്‍ അന്തിക്കാടിന്റെ മതേതരത്വം അവിടെ ഉപേക്ഷിക്കേണ്ടി വന്നു കാരണം അത് ചെന്നെത്തിയത് മുസ്ലിം സമുദായം ഇങ്ങനെയൊക്കെ ആണ് എന്നു വരുത്തി തീര്‍ത്ത  നിലയിലാണ്. ഒപ്പം മുസ്ലിം യുവാക്കളുടെ  ഒപ്പം ജീവിതം തുടങ്ങുന്ന നമ്പിയാര്‍ യുവതിമാര്‍ക്ക് (അമുസ്ലിം യുവതികള്‍ക്ക്‌ ) വേദനകള്‍ മാത്രമേ ഉണ്ടായിരിക്കു എന്ന സന്ദേശവും ചിത്രം നല്‍കുന്നുണ്ട്.അവസാനം രക്ഷക്കെത്തുന്നതോ  ഹിന്ദു സമുദായം മാത്രം ഉള്ള ചേരിക്കാര്‍ , ആ ചേരിയില്‍ നിന്ന് മാമുക്കോയയെ എങ്കിലും ഒരു മുസ്ലിം കഥാപാത്രം  ആക്കാമായിരുന്നു ഒന്ന് ബാലന്സ് ചെയ്യാന്‍. സാരമില്ല മുസ്ലിം വിരുദ്ധ സിനിമകളിലേക്കു ഒന്ന് കൂടി ...അത്രയേ ഇതിന്റെ വിലയുള്ളൂ.

വാല്‍ക്കഷ്ണം : പ്രേമിക്കുന്നവന് കണ്ണും വേണം മൂക്കും വേണം എന്നു ആണ് പുതിയ പാഠങ്ങള്‍ ‍ പഠിപ്പിക്കുന്നത്‌.ഇനി അതില്ലാത്തവന്‍ ആ പണിക്കു പോകണ്ട.

കുട്ടികള്‍

ക്ലാസ്സ്‌ റൂമില്‍ നിറയെ കുട്ടികള്‍
അവരെല്ലാം പരസ്പരം നോക്കി പറഞ്ഞു , എന്തിനാണ് നമ്മള്‍
ഇവിടെ വന്നത് പഠിക്കാനാണോ ?
ജീവിതമോ അതെന്താ ?
മരണമോ അതെന്താ ?
എന്തിനാ പഠിക്കുന്നത് ?
ഡാ നമുക്ക് ഒരു പുക വിട്ടാലോ
ഉച്ചയൂണ് കഴിയുമ്പോള്‍
എന്തിനാ ക്ലാസ്സില്‍ ഇരുന്നിട്ട്
ബോറടിക്കുന്നെടാ
നീ വരുന്നോ , ഇല്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് പോകും
എനിക്ക് വയ്യ ഈ ടീച്ചറിന്റെ മോന്ത കാണാന്‍
ഇന്നവള്‍ വന്നില്ലല്ലോട , നമ്മള്‍ സ്ഥിരം
കാണുന്ന സുന്ദരി കുട്ടി
സാറിന്റെ അടി കൊള്ളണ്ട വെറുതെ
അവള്‍ സാറിനോട് പറയുമെന്നാ പറഞ്ഞേക്കുന്നത്
അതുമല്ല ആ ഒമ്പതില്‍ പഠിക്കുന്ന
ചേട്ടന്‍ അവളുടെ പുറകെ നടക്കുകയാണെന്നാണ് കേട്ടത്
എനിക്ക് ആരെ പേടിയില്ല
കോമ്പസ് വച്ചു നല്ല കുത്ത് കൊടുക്കും
ഈ അസ്സെംബ്ലി എന്തിനാ എല്ലാ ദിവസവും
ആ ടീച്ചറും സാറും നിക്കണ നോക്കിക്കെട
അവര്‍ ലൈന്‍ ആണെന്ന തോന്നുന്നത്
സര്‍ വന്നു , മിണ്ടല്ലെ
ഇതൊക്കെ എന്തിനാ പറയുന്നത്
എല്ലാവരും സഹോദരി സഹോദരന്മാരനെന്നു
അപ്പൊ കല്യാണം കഴിക്കുന്നത് ആരെയാണ്
മതിയായി എഴുതി ........................................
 

ദുരന്ത വിചാരം-പ്രണയം

ഉചിതമാനത് എന്റെ മനോ വിചാരങ്ങള്‍ക്ക്‌  ചേര്‍ന്ന പേര്
ഈ കുത്തിക്കുറിക്കുന്ന വിചാരങ്ങള്‍ക്ക്‌
ചേര്‍ന്ന പേര്
ആ പേരില്‍ 
മനസിന്റെ ഉള്ളില്‍ ആ പഴയ തണുപ്പും
ഒപ്പം കഴിഞ്ഞു പോയ ഏതോ ഒരു ഓര്‍മകളും
എന്നെ വല്ലാതെ വിളിച്ചുനര്തുന്നു
ഒരു പുതിയ ഉണര്‍വ് , പഴയ ഉഴപ്പന്‍
താരത്തെ അത് ഉണര്‍ത്തുന്ന ഒരു ദുരന്ത സൂചന

ആദ്യം ഞാന്‍ ഓര്‍ക്കുന്നു , പത്താം തരത്തിലെ
 പാവാടക്കാരിയെ കുറിച്ച്
പിന്നെ അവള്‍ എന്തോ ഓടോഗ്രഫില്‍ കുറിച്ചിട്ടു
എവിടെക്കോ പോയി മനസ്സില്‍ നിന്നും
പക്ഷെ ഇപ്പോഴും കയ്യെത്ത ദൂരത്തു

പിന്നെ എപ്പോളോ ഞാന്‍ ഓര്‍ക്കുന്നു
ആര്‍ക്കോ വേണ്ടി അടി ഒരുപാടു വാങ്ങി
എന്റെ തുടകളില്‍ പാട് വരുത്തിയ
ദുരന്ത നായിക ......അവള്‍  എവിടയാനാവോ

പിന്നെ പരകായ പ്രവേശം
ശരീരവും മനസ്സും ഒരേ പോലെ കീഴടക്കിയവള്‍
പ്രണയം തലയ്ക്കു പിടിച്ചു
അസ്ഥികള്‍ ഉറഞ്ഞു തുടങ്ങിയ
ആ വലിയ ദുരന്തം
അത് ഒരു അവസാനിക്കതതായി
അവളുടെ ആദ്യ കാല ഹലോ ടൂണ്‍ പോലെ
പഹല നഷ പഹല ഹുവ  
നയാ പ്യാര്‍ നയാ ഇന്തസാര്‍
അത് ഒരു കാലത്തിന്റെ യവനികയില്‍
ഒളിച്ചിരുന്നാലും എന്റെ മനസ്സില്‍
അതിനു തിരശീല വീണില്ല
അത് പോലെ തന്നെ അവളും

പിന്നെ അവളോടുള്ള പക
പറഞ്ഞു തീര്‍ത്തതോ 
വേറൊരാളോട്, അവള്‍ ഇന്നും
ജീവിക്കുന്നു മലര്‍പോടിക്കാരുടെ
സ്വപ്നവും പേറി

പിന്നെ ഇതാ കാലചക്രം
ഒരു അധി വര്ഷം പിനിട്ടപ്പോള്‍
വീണ്ടും കവിത വരുകയായി
മനസ്സും ഹൃദയവും എന്തിനോ
വേണ്ടി കാതോര്‍ക്കുന്നു എപ്പോഴും
അടുത്ത ദുരന്ത വിചാരം പക്ഷെ
മനസാക്ഷിയോട് ചോദിയ്ക്കാന്‍
ആണത്തം പോര

ഇതെന്നെയും കൊണ്ടേ പോകൂ
എന്നു വാശി പിടിച്ചിട്ടുണ്ടോ
ശവകുഴി തോണ്ടുന്ന പ്രേമങ്ങളെ
മനസിന്റെ ഇഷ്ട്ടങ്ങളെ
നിങ്ങള്‍ക്കൊന്നു എന്നെ
വെറുതെ വിട്ടു കൂടെ

ഞാനൊന്നു ജീവിച്ചോട്ടെ
തലയില്‍ ചെമ്പരത്തി പൂവില്ലാതെ
ഒരല്പ്പകാലം കൂടി 

Brother from mauritius wrote

Hope you are all fine - completed 1month here, successfully.

Its a mixture of France and Kerala - the laws, the town planning and the look of a European town (not city); and the beauty -hills, trees, fruits, birds like of Kerala (but Kerala is more beautiful)

The people are fine here, very friendly -at times a bit more friendly; there is a lot more of co-operation here than back home like in traffic.

The work, as of now, is good - there is much to learn - and I am gaining much confidence. At this rate, I can be a sort of an expert by year end.

I am always able to get the Zuhr prayer, since the mosque is always less than 10mins from here; here its like go to office for work; and go to mosque fro prayer - so there are always a good number of people in the mosques.

The place we stay is quite accessible: bus stand, bank, market nearby. There are mango trees, even butter fruit in the locality. The owners are an old couple - I try to be friendly and helpful to them. .
The expense for food last month came around just above 1200 - food from outside is costly -
and I have started eating the BREAD - the most imp meal here. My colleagues here say its pratical - but I say that they may be a bit lazy. We take lunch to office every day in carrier; cooking rice in the morning.. There is no much expense for me. We have food early by 9 pm; sleep and get up early.
Life has become much more planned, and regulated - I keep a diary up to date every day.

I do have more amount of sleep - around 6 hrs. Office time is from 830 to 5 - I reach home by 5.30, some times earlier - sometimes by Company bus, sometimes dropped by the Manager or any colleague.

I have started learning French - around two words a day; have to increase the rate of learning. There are female colleagues in the canteen and at the reception who take special interest in teaching me French. Yes, one very good thing here is the concept of importance of job role - i.e people here - may it be managers or drivers or peons, all mingle with each other shaking hands-very good amount of equality - some thing borrowed from the West. There are people of Chinese Indian African and European origin as citizens here.

But what I can say is that - I like the place, but I dont like being in the place. - ya, I do miss home.

Ok, IA, I will update you all from time to time; take care of yourself.
Keep in touch.

See you in around 11 months…

With Salaam/Peace,


ഒരു അവതാരം - അവതാര്‍


അവതാര്‍ ശരിക്കും വിസ്മയിപ്പിക്കുന്നു ! ജയിംസ് കാമറൂണ്‍ ശരിക്കും വേറൊരു ടൈറ്റാനിക് ട്രെന്‍ഡ് ആണ് ഇപ്പോള്‍ സിനിമ ലോകത്ത് തീര്‍ത്തത് , പ്രണയവും തന്ത്രവും യുദ്ധവും സസ്പെന്‍സും ഒക്കെ ചേര്‍ന്ന അവതാറിനു മുന്നില്‍ ടൈറ്റാനിക് മാറി നില്‍ക്കും.ചരിത്രപരമായി ടൈറ്റാനിക് ആയിരിക്കാം പക്ഷെ സമകാലിക ലോകത്തിന്റെ വിഷയങ്ങളും കണ്ണിനെ കുളിര്‍മയിടിക്കുന്ന കാഴ്ചകളും ഒക്കെയായി അവതാര്‍ ഒരു പടി മുന്നില്‍ തന്നെ !

സാമ്രാജ്യത്തിനു എതിരായ പോരാട്ടത്തെ പ്രധിനിധീകരിക്കുന്ന ആ ചിത്രം അധിനിവേശ വിരുദ്ധ പോരാളികളുടെ ഒപ്പം നില്‍ക്കുന്നു , ആ പോരാളികള്‍ സ്വയം പോരാട്ടത്തിനു ( അവരുടെ ഭാഷയില്‍ അക്രമതിന്നോ )ഇറങ്ങി തിരിക്കുന്നവരല്ല , നില നില്‍പ്പിനു വേണ്ടിയുള്ള പോരാട്ടം ആയിരുന്നു അത് , അതിനു ഭീകരത ( terror with terror ) എന്ന് വിളിച്ചു കൊണ്ട് അവരുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിച്ചു അടിമകള്‍ ആക്കാമെന്ന സാമ്രാജ്യത്ത ദുഷ്ശക്തികളുടെ മോഹം വെറുംമോഹം ആയി പോകുന്നു അവസാനം.

അതിനവര്‍ ആദ്യം അവരില്‍ നിന്ന് തന്നെ ആളെ സൃഷ്ട്ടിച്ചു അവര്‍ക്കെതിരാക്കി , പക്ഷെ അതൊന്നും തന്നെ വിജയം കാണില്ല എന്ന് സിനിമയും അടുത്ത കാലത്ത് സി ഐ എ യുടെ താവളങ്ങളില്‍ നടന്ന തിരിച്ചടിയുമൊക്കെ നമുക്ക് പറഞ്ഞു തരുന്നുണ്ട് .അതുമല്ല പോരാളികളുടെ തിരിച്ചടിയില്‍ ദുഷ്ശക്തികളെല്ലാം തന്നെ ഒരു കാലത്ത് തങ്ങളുടെ അടിമകളാകും എന്ന സന്ദേശം ഇവിടത്തെ പോരാളികള്‍ക്ക് കൊടുത്തു കൊണ്ടാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത് .

പൊള്ളവചനം : കറുത്ത വര്‍ഗ്ഗക്കാരെ കളിയാക്കുന്നു എന്നത്രേ ആ സിനിമയിലൂടെ , വേറൊന്നു കഥ കൊള്ളില്ല അത്രേ .. ഇങ്ങനെ ഇങ്ങനെ പലരും ശ്രമിക്കുന്നുണ്ട് അവതാറിലൂടെ സാമ്രാജ്യ ശക്തിക്കള്‍ക്ക് കിട്ടിയ അടി മറച്ചു പിടിക്കാന്.....

മീച്ചന്തയില്‍ നിന്നും മീഞ്ചിരയിലേക്ക് ഒരു കല്യാണ യാത്ര


കുന്നില്‍ മുകളിലുടെ യാത്ര ചെയ്തു അങ്ങ് മീഞ്ചിരയില്‍ എത്തിയപ്പോള്‍ ശരിക്കും ആസ്വദിച്ചിരുന്നു ഈ മലപ്പുറത്തിന്റെ ഭംഗി , എന്റെ ഒരു കോളീജിന്റെ കല്യാണം ആയിരുന്നു അവന്റെ വീട്ടിലേക്കായിരുന്നു ആയ യാത്ര , ചെറിയ കുന്നിന്‍ പാതയിലൂടെ ആ ബസ്‌ ഞങ്ങളെയും കൊണ്ട് ആ സ്ഥലത്തേക്ക് പോയി ,ഓരോ വീടിനു മുമ്പിലും സ്റ്റോപ്പ്‌ ഉണ്ടായിരുന്നു അതോ അവിടെ ഇറക്കി ഉപകാരം ചെയ്തതാണോ എന്നും സംശയം ,ഈ മനോഹാരിത , ഫലഫൂയിഷ്ടത ഒന്നും തന്നെ പറഞ്ഞാല്‍ നിങ്ങള്ക്ക് മനസിലായി കൊള്ളണം എന്നില്ല , കാണുക തന്നെ വേണം ഒപ്പം മലബാറിന്റെ സ്നേഹവും മൈത്രിയും

ഹിജ്റ വര്‍ഷവും ക്രിസ്തു വര്‍ഷവും എല്ലാം ഒരുമിച്ചു

ഒരു ഇല കൂടി പൊഴിയുമ്പോള്‍
ചിന്തിക്കുക നാമെന്തു
നേടി എന്ന് ,
ഇനിയുള്ള ഇലകളും
പോഴിയുന്നതിനുള്ളില്‍
എന്താന്‍ നേടാന്‍ കഴിയുമെന്ന്
ജീവിത ചക്രവാളം തിരിയുമ്പോള്‍
ഒരു നിമിഷം നമ്മള്‍
തിരിഞ്ഞു നോക്കുന്നത് നന്ന്
തിരക്കുള്ള നിമിഷങ്ങളെ
അന്യമാക്കി ഒരു നിമിഷം
തിരിഞ്ഞു നോക്കുന്നത് നന്ന്
പൂവ് വിരിയിക്കാന്‍
ഫലം കൊടുക്കുവാന്‍
നമുക്ക് കഴിയുമോ
ഒപ്പം നാളേക്കുള്ള
സമ്പാദ്യം ഉണ്ടാക്കുവാനും
ഏതായാലും ഒരായിരം
ആശംസകള്‍ ഒരു നല്ല
നാളേക്ക് വേണ്ടി ........