ഇന്ന് ഈദുല്‍ ഫിതര്‍ ,രാജ്യത്തിന്‌ പുറത്തു ആദ്യമായി ആഘോഷിക്കുന്ന ഒരു കൊച്ചു പ്രവാസി

ഇന്ന്  ഈദുല്‍ ഫിതര്‍  ,രാജ്യത്തിന്‌ പുറത്തു ആദ്യമായി  ആഘോഷിക്കുന്ന ഒരു കൊച്ചു പ്രവാസി ! എവിടെയും ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത ആ    ഗ്രഹാതുരത്വം ഇന്ന് അനുഭവിക്കെണ്ടിയിരിക്കുന്നു  ... ഈ പ്രവാസം മൂലം ! അത് നാടും വീടും വിട്ടു വെറും പണത്തിനു   വേണ്ടി ! നാടും വീടും വിട്ടു പോകേണ്ടി വരുന്നത്  ചരിത്രത്തിലോ വര്‍ത്തമാന കാലത്തിലോ   ആദ്യത്തെ സംഭവം ഒന്നുമല്ല.  നിരബന്ധിത അവസ്ഥയില്‍ എത്രയോ തവണ എത്രയോ ജനത ...അക്രമം  ഇല്ലാതാക്കാനും , അക്രമം പേടിച്ചും , ദൈവിക കല്‍പ്പന അനുസരിച്ചും ഒക്കെ തന്നെ ....

ചരിത്രമോ വര്‍ത്തമാനമോ ആകുന്നു വിശ്വാസിക്ക് പലപ്പോഴും  ആശ്വാസമാകുന്നത്..കാരണം   പ്രവാചകരും സഹാബാക്കളും അല്ലാത്തവരും ഒക്കെ ആയ തങ്ങളുടെ പൂര്‍വികര്‍ ഇത് പോലെ നാടും വീടും വിട്ടെറിഞ്ഞ്‌ പോകേണ്ടി വന്നിട്ടുണ്ട്. അത് പക്ഷെ ഒരിക്കലും തിരിച്ചു വരാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ..  അവര്‍ ആ   ത്യാഗം സഹിച്ചത് ദൈവികമായ നിയമം നില നിര്‍ത്താന്‍ വേണ്ടിയായിരുന്നു ! ദൈവികദീന്‍ നില  നിര്‍ത്താന്‍ വേണ്ടി ആയിരുന്നു  അവര്‍ ആ ഹിജ്റ ചെയ്തത് !! പക്ഷെ നമ്മളോ ...ഈ പ്രവാസികള്‍ , വെറും ജീവിത മാര്‍ഗ്ഗം . അല്ലെ ?

അല്ഹമ്ദുലില്ലഹ് എന്നിരുന്നാലും  നമ്മള്‍ എത്ര    സൗഭാഗ്യവന്മാര്‍ ...കാരണം നമ്മള്‍ക്ക് തിരിച്ചു നാട്ടിലേക്കു പോകാം ഏതു നിമിഷവും  , അതിനൊരു മക്കാ വിജയത്തിന്റെ ആവശ്യമില്ല. എന്നാല്‍   അതാവശ്യം ഉള്ളവര്‍ക്കും നാട്  എന്ന സ്വപ്നം അന്യമായവര്‍ക്കും അള്ളാഹു തന്നെ തുണ ! അവന്‍ എല്ലാം അറിയുന്നു ...

 എല്ലാ പ്രവാസികള്‍ക്കും ഏറ്റവും ഏറ്റവും ഹൃദ്യമായ ചെറിയ പെരുന്നാള്‍ ആശംസകള്‍ !!!!!

ചൂടത്ത് പിടിച്ച കുട

പുറത്തു നല്ല മഴ പെയ്യുകയായിരുന്നു ,
പക്ഷെ ഞാനും ...
മഴയില്ലാത്ത സ്ഥലത്ത്

ഒരു കുടക്കീഴില്‍ ആയിരുന്നു .
നനയാത്ത ആ കുട പക്ഷെ

ചൂടത്ത് പിടിച്ച പോലെ ..

പക്ഷെ ആ ചൂട്
ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത

ഒരു നൊമ്പര ചൂട് ആയിരുന്നു ..

സിരകളില്‍ ചുടു ചോര

ഓടിയ ആ നിമിഷങ്ങള്‍
കടിഞ്ഞാണിടാത്ത പ്രേമം

അണ പൊട്ടി വീണ്ടും ഒഴുകി

തുടങ്ങി , ആ നിമിഷം

നിന്റെ ഹൃദയ മിടിപ്പുകള്‍

കൂടി എനിക്ക് വേണ്ടി ആയിരുന്നു

എന്ന്  ഞാന്‍ അറിഞ്ഞു ..

നിനക്ക് ഈ മഴക്കാലം ആദ്യം എഴുതി വച്ചത് ..