ഒരു അവതാരം - അവതാര്‍


അവതാര്‍ ശരിക്കും വിസ്മയിപ്പിക്കുന്നു ! ജയിംസ് കാമറൂണ്‍ ശരിക്കും വേറൊരു ടൈറ്റാനിക് ട്രെന്‍ഡ് ആണ് ഇപ്പോള്‍ സിനിമ ലോകത്ത് തീര്‍ത്തത് , പ്രണയവും തന്ത്രവും യുദ്ധവും സസ്പെന്‍സും ഒക്കെ ചേര്‍ന്ന അവതാറിനു മുന്നില്‍ ടൈറ്റാനിക് മാറി നില്‍ക്കും.ചരിത്രപരമായി ടൈറ്റാനിക് ആയിരിക്കാം പക്ഷെ സമകാലിക ലോകത്തിന്റെ വിഷയങ്ങളും കണ്ണിനെ കുളിര്‍മയിടിക്കുന്ന കാഴ്ചകളും ഒക്കെയായി അവതാര്‍ ഒരു പടി മുന്നില്‍ തന്നെ !

സാമ്രാജ്യത്തിനു എതിരായ പോരാട്ടത്തെ പ്രധിനിധീകരിക്കുന്ന ആ ചിത്രം അധിനിവേശ വിരുദ്ധ പോരാളികളുടെ ഒപ്പം നില്‍ക്കുന്നു , ആ പോരാളികള്‍ സ്വയം പോരാട്ടത്തിനു ( അവരുടെ ഭാഷയില്‍ അക്രമതിന്നോ )ഇറങ്ങി തിരിക്കുന്നവരല്ല , നില നില്‍പ്പിനു വേണ്ടിയുള്ള പോരാട്ടം ആയിരുന്നു അത് , അതിനു ഭീകരത ( terror with terror ) എന്ന് വിളിച്ചു കൊണ്ട് അവരുടെ മേല്‍ യുദ്ധം അടിച്ചേല്‍പ്പിച്ചു അടിമകള്‍ ആക്കാമെന്ന സാമ്രാജ്യത്ത ദുഷ്ശക്തികളുടെ മോഹം വെറുംമോഹം ആയി പോകുന്നു അവസാനം.

അതിനവര്‍ ആദ്യം അവരില്‍ നിന്ന് തന്നെ ആളെ സൃഷ്ട്ടിച്ചു അവര്‍ക്കെതിരാക്കി , പക്ഷെ അതൊന്നും തന്നെ വിജയം കാണില്ല എന്ന് സിനിമയും അടുത്ത കാലത്ത് സി ഐ എ യുടെ താവളങ്ങളില്‍ നടന്ന തിരിച്ചടിയുമൊക്കെ നമുക്ക് പറഞ്ഞു തരുന്നുണ്ട് .അതുമല്ല പോരാളികളുടെ തിരിച്ചടിയില്‍ ദുഷ്ശക്തികളെല്ലാം തന്നെ ഒരു കാലത്ത് തങ്ങളുടെ അടിമകളാകും എന്ന സന്ദേശം ഇവിടത്തെ പോരാളികള്‍ക്ക് കൊടുത്തു കൊണ്ടാണ് സിനിമ അവസാനിപ്പിച്ചിരിക്കുന്നത് .

പൊള്ളവചനം : കറുത്ത വര്‍ഗ്ഗക്കാരെ കളിയാക്കുന്നു എന്നത്രേ ആ സിനിമയിലൂടെ , വേറൊന്നു കഥ കൊള്ളില്ല അത്രേ .. ഇങ്ങനെ ഇങ്ങനെ പലരും ശ്രമിക്കുന്നുണ്ട് അവതാറിലൂടെ സാമ്രാജ്യ ശക്തിക്കള്‍ക്ക് കിട്ടിയ അടി മറച്ചു പിടിക്കാന്.....

മീച്ചന്തയില്‍ നിന്നും മീഞ്ചിരയിലേക്ക് ഒരു കല്യാണ യാത്ര


കുന്നില്‍ മുകളിലുടെ യാത്ര ചെയ്തു അങ്ങ് മീഞ്ചിരയില്‍ എത്തിയപ്പോള്‍ ശരിക്കും ആസ്വദിച്ചിരുന്നു ഈ മലപ്പുറത്തിന്റെ ഭംഗി , എന്റെ ഒരു കോളീജിന്റെ കല്യാണം ആയിരുന്നു അവന്റെ വീട്ടിലേക്കായിരുന്നു ആയ യാത്ര , ചെറിയ കുന്നിന്‍ പാതയിലൂടെ ആ ബസ്‌ ഞങ്ങളെയും കൊണ്ട് ആ സ്ഥലത്തേക്ക് പോയി ,ഓരോ വീടിനു മുമ്പിലും സ്റ്റോപ്പ്‌ ഉണ്ടായിരുന്നു അതോ അവിടെ ഇറക്കി ഉപകാരം ചെയ്തതാണോ എന്നും സംശയം ,ഈ മനോഹാരിത , ഫലഫൂയിഷ്ടത ഒന്നും തന്നെ പറഞ്ഞാല്‍ നിങ്ങള്ക്ക് മനസിലായി കൊള്ളണം എന്നില്ല , കാണുക തന്നെ വേണം ഒപ്പം മലബാറിന്റെ സ്നേഹവും മൈത്രിയും

ഹിജ്റ വര്‍ഷവും ക്രിസ്തു വര്‍ഷവും എല്ലാം ഒരുമിച്ചു

ഒരു ഇല കൂടി പൊഴിയുമ്പോള്‍
ചിന്തിക്കുക നാമെന്തു
നേടി എന്ന് ,
ഇനിയുള്ള ഇലകളും
പോഴിയുന്നതിനുള്ളില്‍
എന്താന്‍ നേടാന്‍ കഴിയുമെന്ന്
ജീവിത ചക്രവാളം തിരിയുമ്പോള്‍
ഒരു നിമിഷം നമ്മള്‍
തിരിഞ്ഞു നോക്കുന്നത് നന്ന്
തിരക്കുള്ള നിമിഷങ്ങളെ
അന്യമാക്കി ഒരു നിമിഷം
തിരിഞ്ഞു നോക്കുന്നത് നന്ന്
പൂവ് വിരിയിക്കാന്‍
ഫലം കൊടുക്കുവാന്‍
നമുക്ക് കഴിയുമോ
ഒപ്പം നാളേക്കുള്ള
സമ്പാദ്യം ഉണ്ടാക്കുവാനും
ഏതായാലും ഒരായിരം
ആശംസകള്‍ ഒരു നല്ല
നാളേക്ക് വേണ്ടി ........